പാട്ടുകൾക്കൊക്കെ എന്തോ വല്ലാത്ത മാസ്മരിക ഉണ്ടെന്നു ഒക്കെ പറയണതു ശെരിയാണല്ലേ..👧
സന്തോഷം വരുന്ന സമയങ്ങളിൽ ഓരോ പാട്ടു കേൾക്കുമ്പോ മനസ് നിറഞ്ഞങ്ങു ഒഴുകുകയാണെന്ന് തോന്നാറുണ്ട് എനിക്ക്..
ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഇങ്ങനെ കയ്യിൽ കിട്ടുമ്പോ ഉണ്ടാക്കുന്ന ഒരു സന്തോഷം..അത് വേറെ തന്നെയാ..വേറെ ആർക്കും തരാൻ പറ്റാത്തൊരു സന്തോഷം തന്നെയാ അത്..
അധികം ആർക്കും കിട്ടാത്തൊരു സന്തോഷവും അത് തന്നെയാണ് ..