Tuesday, August 13, 2019



പാട്ടുകൾക്കൊക്കെ എന്തോ വല്ലാത്ത മാസ്മരിക ഉണ്ടെന്നു ഒക്കെ പറയണതു ശെരിയാണല്ലേ..👧

സന്തോഷം വരുന്ന സമയങ്ങളിൽ ഓരോ പാട്ടു കേൾക്കുമ്പോ മനസ് നിറഞ്ഞങ്ങു ഒഴുകുകയാണെന്ന് തോന്നാറുണ്ട്  എനിക്ക്..

ജീവിതത്തിൽ നമ്മൾ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഇങ്ങനെ കയ്യിൽ കിട്ടുമ്പോ ഉണ്ടാക്കുന്ന ഒരു സന്തോഷം..അത് വേറെ തന്നെയാ..
വേറെ ആർക്കും തരാൻ പറ്റാത്തൊരു സന്തോഷം തന്നെയാ അത്..

അധികം ആർക്കും കിട്ടാത്തൊരു സന്തോഷവും അത് തന്നെയാണ് ..

Friday, April 12, 2019

കാതറിൻ ലൂയി ബോമാൻ എന്നാണവരുടെ പേര്. ബ്ലാക് ഹോളിൻ്റെ ഫോട്ടോയെടുക്കാനുള്ള സൂത്രത്തിൻ്റെ അൽഗോരിതം എഴുതിയ ഇമേജിങ്ങ് സയൻ്റിസ്റ്റ്.

പറഞ്ഞുവരുമ്പൊ എന്നെക്കാൾ ഒരു വയസ് കുറവാണ്. വ്യത്യാസം നമ്മളിവിടെ പ്രൊഫൈൽ പിക്ചറിടാൻ പടമെടുക്കുമ്പൊ അവര് ലക്ഷക്കണക്കിനു പ്രകാശവർഷമപ്പുറത്തെ ഫോട്ടോയെടുക്കാൻ കഴിയാത്ത തമോഗർത്തെത്തെ എങ്ങനെ കുരുക്കാമെന്ന് കണ്ടുപിടിക്കുന്നു.

അവർക്ക് നോബേൽ പ്രൈസ് പോലെ എന്തെങ്കിലും ഡ്യൂക്കിലി സമ്മാനങ്ങൾ കിട്ടുമായിരിക്കും ദാറ്റ്സ് ഓൾ..

എന്നാൽ.......

1989ൽ അവര് ജനിച്ചുവീണപ്പൊ പെൺകുഞ്ഞാണല്ലോ, കഷ്ടമെന്ന് ആ മാതാപിതാക്കൾ ആലോചിച്ചിരിക്കില്ല. പ്രസവവിവരമറിഞ്ഞപ്പൊ പെണ്ണാണല്ലേ എന്ന് ബന്ധുക്കൾ സഹതപിച്ചുകാണില്ല. വളർന്നു വരുന്ന കുഞ്ഞു കാറ്റിയോട് മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടതാണെന്ന് കൂടെക്കൂടെ ഓർമിപ്പിച്ചുകാണില്ല.

വിരുന്നിനു വരുന്ന അമ്മായി അടുക്കളയിൽ വച്ച് " അവക്ക് വെപ്പൊക്കെ അറിയാമോടിയേ " എന്ന് കുശുകുശുത്തുകാണില്ല. അവൾ കോളജിൽ ചെന്നപ്പൊ പെൺകൊച്ചിനെ അധികം പഠിപ്പിക്കണ്ട, വല്ലവൻ്റെയും കൂടെ ഇറക്കിവിടേണ്ടതല്ലേയെന്ന് വല്യപ്പനും വല്യമ്മയും ഉപദേശിച്ചുകാണില്ല.

ഇരുപതു തികഞ്ഞപ്പൊ കല്യാണാലോചന തുടങ്ങിക്കാണില്ല. പ്രായം കൂടിയാൽ ചെക്കനെ കിട്ടില്ലെന്ന് പേടിച്ചുകാണില്ല. ഒന്നും ശരിയായില്ലേയെന്ന് ആശ്ചര്യപ്പെട്ടുകാണില്ല. അവളുടെ മനസിൽ വല്ലവരുമുണ്ടോയെന്ന് ചോദിക്കാൻ ശട്ടം കെട്ടിക്കാണില്ല.

എൻ്റെ കണ്ണടയുന്നതിനു മുൻപ് നിന്നെയൊരുത്തനെയേല്പിക്കണമെന്ന് ബ്ലാക് മെയിൽ ചെയ്തുകാണില്ല. നിൻ്റെ പ്രായത്തിലുണ്ടായ കുട്ടികളെക്കുറിച്ച് പഴമ്പുരാണം പറഞ്ഞുകാണില്ല. കൂടെ പഠിച്ചവർക്ക് കുട്ടിയായെന്ന് കുറ്റം പറഞ്ഞുകാണില്ല. പെണ്ണിനെ കെട്ടിക്കാൻ കഴിയാതെ നെഞ്ചുരുക്കുന്ന നാട്ടുകാരും കാണില്ല.

കെട്ടിക്കഴിഞ്ഞു പഠിക്കാമെന്ന് വ്യാജവാഗ്ദാനം നൽകിക്കാണില്ല. പിള്ളേരുണ്ടായിട്ടും പഠിക്കുന്നോരെക്കുറിച്ച് സൂചിപ്പിച്ചുകാണില്ല. പെണ്ണ് ജോലി ചെയ്തിട്ട് എന്തുണ്ടാക്കാനാണെന്ന് അടക്കം പറഞ്ഞുകാണില്ല.പെണ്ണുങ്ങടെ കാര്യം ഇങ്ങനൊക്കെയാണെന്ന് സഹതപിച്ചുകാണില്ല..

ലൈബ്രറിയിൽ വൈകുമ്പൊ പടിയടച്ച് പുറത്തുകിടത്തുന്ന വാർഡനും വീട്ടുകാരുമുണ്ടായിരിക്കില്ല. ജോലിത്തിരക്കിൽ സമയം പോയതറിയാതെ ഈ ഭൂമിയും ഗാലക്സിയും കടന്ന് നീളുന്ന ചിന്തകളിൽ പിന്നോട്ട് വലിക്കുന്ന ഫോൺ കോളുകളുണ്ടാവില്ല. ഒറ്റയ്ക്ക് തിരിച്ചുനടക്കുമ്പൊ നീളുന്ന നോട്ടങ്ങളും ചോദ്യങ്ങളുമുണ്ടാവില്ല..

ഒടുവിൽ വിവാഹം കഴിഞ്ഞപ്പോൾ വിശേഷമായില്ലേ പെണ്ണേയെന്ന ചോദ്യവുമായി ആ വീടിൻ്റെ പടികയറിക്കാണില്ല. ഇനി അഥവാ ഇതൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ അവൾ അതിജീവിച്ചിരിക്കുന്നു.


അതുകൊണ്ട്...

അവർ 1000 ജി.ബി കൊള്ളുന്ന അയ്യായിരം ഹാർഡ് ഡിസ്കുകളിലെ ഡാറ്റ വച്ച് ബ്ലാക് ഹോളിൻ്റെ ചിത്രം നിർമിക്കുന്നു. നമ്മളിവിടെ അഞ്ഞൂറ് എം.ബി സിനിമയുടെ സ്ക്രീൻഷോട്ട് വച്ച് ട്രോൾ നിർമിക്കുന്നു

അവർക്ക് ലോകത്തോട് മുഴുവൻ പറയാനുള്ള ഒരു വിശേഷം മുപ്പത് വയസ് തികയുന്നതിനു മുൻപ് അവർക്ക് സ്വന്തമായി...നമുക്കിവിടെ ഫീലിങ്ങ് ഹാപ്പി വിത്ത് ഫ്രണ്ട്സ് ആൻഡ് ഫാമിലി

ഒരുപക്ഷേ നൊബേൽ പോലെയുള്ള വലിയ വലിയ ബഹുമതിയിലേക്കുള്ള യാത്രയിലെ ഒരു കാൽ വയ്പുമായി കാറ്റി യാത്ര തുടരുന്നു. ഇനിയും ഒരുപാട് പെൺകുട്ടികൾക്ക് സ്വപ്നം കാണാനുള്ള വകയുമായി..

ഉപകാരം : എവിടന്നോ കിട്ടിയതാണ്.. ആരാണ് എഴുതിയതെന്നു പോലും അറിയില്ല..

Thursday, October 5, 2017

ചുരുങ്ങുക എന്നതിന് ചുരുക്കുക എന്നും അപ്പോള്‍ അര്‍ത്ഥമുണ്ട്! (നന്ദി : ആർക്ക് ആണ് കൊടുക്കേണ്ടത് എന്നറിയില്ല.. ആരുടെയൊക്കയെ കോപ്പി പേസ്റ്റ് ആണ് )

സ്ത്രീ എന്ന പദത്തിന് മകളെന്നും അമ്മയെന്നും ഭാര്യയെന്നും പെങ്ങളെന്നും അര്‍ത്ഥമുണ്ട്. 
എങ്കിലും, ഒരുപാട് റോളുകള്‍ക്കുള്ളില്‍ ഒരേ സമയം തിളങ്ങാന്‍ കഴിയുന്നവളുടെ ജീവിതം പക്ഷേ പലപ്പോഴും അടുക്കളയില്‍ നിന്നു തൊടിയിലേയ്ക്കോ മറ്റു മുറികളിലേയ്ക്കോ ഉള്ള ദൂരം മാത്രമായി ഒതുങ്ങിപ്പോവുന്നു. 

 മോളേ പുറത്തു പോയി കളിയ്ക്കരുതേ, എന്ന് വിളിച്ചു പറഞ്ഞ് മകളെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്ന അമ്മയാണ് നീയൊരു       പെണ്ണാണെന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും അതു മൂലമുണ്ടാവുന്ന പരിമിതികളിലേയ്ക്കും അവളെ ആദ്യമായി തള്ളി വിടുന്നത്. നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ശബ്ദമൊന്നുയര്‍ന്നാല്‍, നീയൊരു പെണ്ണാണെന്നു മറക്കരുതെന്ന ശാസനയോടെ, കൂര്‍ത്ത നോട്ടങ്ങളിലൂടെ, വെറും പെണ്ണാണവളെന്ന ഓര്‍മ്മപ്പെടുത്തലിലേയ്ക്ക് തള്ളി വിടാറുണ്ട് അമ്മയോ മുത്തശ്ശിയോ. സ്കൂള്‍ വിട്ടു വരാനല്പം വൈകിയാല്‍, കൂട്ടുകാരോട് സംസാരിച്ചു നിന്ന് നേരം പോയാല്‍, മകളെവിടെപ്പോയെന്ന ആധിയെ പൊതിഞ്ഞ് ചൂടൊട്ടം മാറാതെ 'എവിടെപ്പോയി കിടക്കുവായിരുന്നെടീ നീയിത്ര നേരം' എന്ന് അലറാന്‍ മറക്കാറില്ല അമ്മ. 

അതേ സമയം മകന്‍ എത്ര താമസിച്ചു വന്നാലു0 ഒരക്ഷരം മിണ്ടാതെ വാതില്‍ തുറന്നു കയറ്റാറുണ്ട് ആ അമ്മ. 

അമ്മയ്ക്ക് എന്നോട് സ്നേഹമില്ല എന്ന ചിന്തയെക്കാള്‍ ഞാനൊരു പെണ്ണായതു കൊണ്ടാണ് ഇങ്ങനെയൊക്കെയെന്നും ഇനിയെന്നും ഇങ്ങനെയാവണമെന്നും കുഞ്ഞുമനസില്‍ സ്വയമറിയാതെ തന്നെ ഊട്ടിയുറപ്പിയ്ക്കുകയാണ് അവള്‍. പ്രായമെത്തിയ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോട് കൂട്ടു കൂടാന്‍ പാടില്ല എന്ന ഉപദേശവും, ആണുങ്ങളോട്, അച്ഛനായാലും അനിയനായാലും തറുതല പറയാന്‍ പാടില്ലയെ നിര്‍ദേവും കേട്ടാണ് അവളുടെ വളര്‍ച്ച. 

  വീട്ടിലെ അവസ്ഥയും അമ്മയും അച്ഛനും തമ്മിലുള്ള ബന്ധവും കണ്ട് വളരുന്നവരാണ് കുട്ടികള്‍. ഭര്‍ത്താവിന് തന്റെ മേലുള്ള അമിത ആധിപത്യം അംഗീകരിച്ചു കൊടുക്കേണ്ടതാണ് എന്നു മക്കളോട് പറയാതെ പറയുന്നതാണ് ഓരോ അമ്മയുടെയും ജീവിതം. ക്രമേണ മക്കളും വിവാഹിതരാവുന്നു. കുഞ്ഞുങ്ങള്‍ക്കു വേണ്ടിയോ ഭര്‍തൃമാതാപിതാക്കള്‍ക്ക് വേണ്ടിയോ ചിലപ്പോള്‍ സ്വന്തമിഷ്ട പ്രകാരമോ ജോലി വേണ്ടെന്നു വെച്ച്‌ എച്ചില്‍ പാത്രങ്ങളുടെയും വിയര്‍ത്തു മുഷിഞ്ഞ വസ്ത്രങ്ങളുടെയും നാളെയെന്ത് കറി വെയ്ക്കുമെന്ന ആകുലതകളുടെയും നടുവിലേയ്ക്ക് അവളും ഇറങ്ങി ചെല്ലുന്നു. തന്റെ ജീവിതത്തിലിനി ഉണ്ടാവേണ്ട മഹത്തായ കാര്യം ഗര്‍ഭം ധരിയ്ക്കലും മുലയൂട്ടലും കുഞ്ഞുങ്ങള്‍ക്കും ഭര്‍ത്താവിനും വേണ്ടി ജീവിക്കുകയുമാണെന്ന വിചാരത്തോടെ തന്റെ കഴിവുകളെയും അഭിരുചികളെയും മറന്ന് പുതിയൊരു ലോകം കെട്ടിപ്പടുക്കുന്നു. 

 ഭാര്യയുടെ യാതൊരാവശ്യങ്ങളും വഹിയ്ക്കാന്‍ തയ്യാറാവാതെ തന്നെ നിരന്തരമായി ഉപദ്രവിയ്ക്കുന്നവനാണെങ്കില്‍ക്കൂടി ഒക്കെയും ക്ഷമിച്ചും പൊറുത്തും ജീവിയ്ക്കാന്‍ അവള്‍ തയ്യാറാണ്. ആരെന്ത് ചോദിച്ചാലും മക്കള്‍ക്കു വേണ്ടിയെന്ന വലിയൊരു നുണ സ്വയം പറഞ്ഞു പഠിച്ച്‌ മറ്റുള്ളവരെയും പറഞ്ഞു ഫലിപ്പിയ്ക്കാന്‍ മറക്കാറില്ല അവള്‍. നീയിനി എഴുതേണ്ട എന്നു പറഞ്ഞ് നന്നായെഴുതുന്ന ഭാര്യയെ നിരുത്സാഹപ്പെടുത്തുന്ന ഭര്‍ത്താവിനോട് രണ്ടാമതൊന്നാലോചിയ്ക്കാതെ പറ്റില്ല എന്നു പറയാന്‍ കഴിയാത്തവരാണ് മിക്ക സ്ത്രീകളും. ആരാണ് അവളെ അത്തരത്തിലാക്കിത്തീര്‍ത്തതെന്ന ചോദ്യത്തിന് സമൂഹമെന്നോ സംസ്ക്കാരമെന്നോ മറുപടി പറഞ്ഞ് കൈ കഴുകി നമുക്ക് മാറിയിരിക്കാം. പക്ഷേ സമൂഹത്തേക്കാള്‍, ഉത്തരവാദിത്തങ്ങളേക്കാള്‍ അവളുടെ ശത്രു അവള്‍ തന്നെയാണ്. ഞാന്‍ വിളമ്ബിക്കൊടുത്താലേ ഭര്‍ത്താവ് ചോറുണ്ണൂ എന്നു പറയാനഭിമാനിയ്ക്കുന്ന ഭാര്യ താന്‍ കോളേജില്‍ പഠിയ്ക്കുമ്ബോള്‍ കലാതിലകമായിരുന്നു എന്നു പറഞ്ഞ് അഭിമാനിക്കാന്‍ മറന്നു പോവാറുണ്ട്, ചിലപ്പോള്‍ മനപ്പൂര്‍വ്വം വേണ്ടെന്ന് വയ്ക്കാറുണ്ട്. 

 ഭര്‍ത്താവിന്റെയൊപ്പമല്ലാതെ പ്രായപൂര്‍ത്തിയെത്തിയ ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്കൊരു ജീവിതം സാധ്യമല്ലെന്ന വിശ്വാസം ഏത് മോഡേണ്‍ യുഗത്തിലാണെങ്കിലും ആളുകളിലുണ്ട്. അതുകൊണ്ടാണ് തനിച്ച്‌ താമസിയ്ക്കാന്‍ റൂമന്വേഷിച്ചു ചെല്ലുന്ന പെണ്‍കുട്ടികളോട് കല്യാണം കഴിച്ചവര്‍ക്ക് മാത്രമേ വീട് കൊടുക്കൂ എന്നു പറഞ്ഞ് ഒഴിവാക്കി വിടാന്‍ കഴിയുന്നത്. ഒരാണിന്റെ തണലില്ലാതെ ജീവിയ്ക്കുകയും നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്ന സ്ത്രീകളോട് പൊതുവെ കാരണമൊന്നും കൂടാതെ അവജ്ഞ കാണിയ്ക്കുന്ന സമൂഹമാണ് ഇന്നുള്ളത്. 

 നഴ്സായിരുന്ന സ്ത്രീ വിവാഹത്തോടെ ജോലി വേണ്ടെന്നു വെച്ച്‌ ഭര്‍ത്താവിനൊപ്പം റബ്ബര്‍പ്പാലെടുത്ത് കുന്നും മലയുമിറങ്ങി നടക്കുന്നത് കണ്ടിട്ടുണ്ട്. അതു പോലെയാണ് പലരും പലപ്പോഴും. തന്റെ ലോകത്തെ തന്നിലേയ്ക്കും തന്റെ ചുറ്റിലുമുള്ള ഏതാനും പേരിലേയ്ക്കും ചുരുക്കി ജീവിയ്ക്കാന്‍ കഴിയുന്ന ഏകവര്‍ഗവും സ്ത്രീ തന്നെയാവണം! ചുരുങ്ങുക എന്നതിന് ചുരുക്കുക എന്നും അപ്പോള്‍ അര്‍ത്ഥമുണ്ട്!

Thursday, August 13, 2015

- സദാചാരം - 

 
സദാചാരം എന്ന് വെച്ചാല്‍ എന്തോ വലിയ പൊതിയാത്തേങ്ങയാണ്. 
അതിനെ വേദനിപ്പിക്കുന്ന ഒന്നും നമ്മള്‍ ചെയ്യില്ല..
 
എന്തേലും വന്ന പോയില്ലേ മാനോം അഭിമാനോം ഒക്കെ .. 
പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ...  
ജീവിതം പോണ പോക്കെ ..

Saturday, August 1, 2015


എന്തയാലും മലയാളസിനിമ പോലെ 2 അര മണിക്കൂര്‍ വേസ്റ്റ് ആയ കുറെ എണ്ണം ജീവിത്തില്‍ ഉണ്ടായെങ്കിലും.. 

ഞാന്‍ അങ്ങനെ അടച്ച് ആക്ഷേപിക്കുന്നത് അല്ലാട്ടോ  

(അല്ല ഇനി ഇതിന്‍റെ പേരില്‍ വിവരം കേട്ടോര്‍ക്ക് ഉത്തരം കൊടുക്കാന്‍ വയ്യ്തോണ്ട് പറഞ്ഞതാ)..

വീണ്ടും വീണ്ടും കാണാനും ഞെന്ജില്‍ ചേര്‍ത്ത് വെക്കാനും പോന്ന ഓര്‍മകള്‍ മാത്രം നല്‍കിയ എന്‍റെ പ്രിയപ്പെട്ട ആ നല്ല സുഹുര്തുക്കള്‍ക്ക് . ..

ഒരായിരം നിറഞ്ഞ സ്നേഹത്തോടെ ഒരു നല്ല  സൗഹൃദദിനം ആശംമസിക്കുന്നു..

Tuesday, June 30, 2015

അങ്ങനെ ആ വെടികെട്ടും തീര്‍ന്നു..
അരുവിക്കരയില്‍  "ശബരി" ജയിച്ചു ..
എന്തൊക്കെ ആയിരിന്നു "മലപ്പുറം  കത്തി, അമ്പും വില്ലും"

അവസാനം പവനായി ശവമായി ..


പിന്നെ ഒരു കാര്യത്തില്‍ സമാധാനിക്കാം.. 
ഇവര്‍ ജയിച്ചോണ്ട് വീട്ടില്‍ കിടന്ന് ഉറങ്ങാം ..
എണീക്കുമ്പോ വീട്ടില്‍ ഒന്നും ഉണ്ടാവില്ലന്നല്ലേ ഉള്ളു.. ജീവന്‍ ബാക്കി  ഉണ്ടാകുമല്ലോ
.. കേരളത്തില്‍ "കേന്ദ്ര ഭരണം" എങ്ങാനും വന്നിരുന്നെ ഉള്ള "മാനം" ഉണ്ടാവില്ലായിരുന്നു ..

(ഇനിപ്പോ ഇങ്ങനെ ഒക്കെ  ആശ്വസിക്കാം .. )

Salt N' Pepper - ഉപ്പും കുരുമുളകും





Friday, June 12, 2015

A Wonderful Message From A Mother..
 

ലോകത്തിലെ ഓരോ സ്ത്രീയും സുന്ദരിയാണ്. കാണാനും അനുഭവിക്കാനും സുഖമുള്ളതാണ് ഓരോ സ്ത്രീയും. 
ഒരിക്കലും അതില്‍ നീ നാണിക്കുരുത്. ..
നിന്നെയും നിന്റെ ശരീരത്തെയും സ്‌നേഹിയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യുക...
 ആര്‍ക്കുവേണ്ടിയും അത് സമര്‍പ്പിക്കരുത്. .. ശരീരം നിന്റേതാണ്. .
അതാണ് നിന്റെ ഏറ്റവും വലിയ ശക്തിയും പുരുഷന്റെ ഏറ്റവും വലിയ ബലഹീനതയും എന്ന് മനസ്സിലാക്കുക..
==========================================