Thursday, February 19, 2015

ചുംബന സമര വിവാദം.


  • എല്ലാ കാര്യവും പോലെ ഒരു ആവശ്യം ഇല്ലാണ്ട് ആന്യന്റെ കിടപ്പറയിലേക്ക്  എത്തി നോക്കി പ്രശനം സൃഷിടിച്ചു..
  • പിന്നെ അത് ഊതിയങ്ങു വീര്‍പ്പിച്ചു പറത്തി അങ്ങ് വിട്ടു..
  • ആവശ്യം ഉള്ളവര്‍ പിടിച്ചു അവരുടെ ഇഷ്ടത്തിനു പിന്നേം  ഊതി..
  • ഒരു ചുറ്റുപാടില്‍ പാറി കളിക്കേണ്ട കാര്യം 10 - 100 പേര് അറിഞ്ഞ്  പാര്‍ട്ടി പ്രശനം വരെ ആയി എത്തി..
  • കുറെ പേര്‍ 'ആളാവാന്‍' സ്വന്തം അഭിപ്രായങ്ങള്‍ പറഞ്ഞു എടേല്‍ കേറി..
(മര്യാദക്ക്  ഒന്നു "ഉമ്മ" പോലും വെച്ചിട്ട് ഉണ്ടാവില്ല.. എന്നലെമെന്താ നമ്മുടെ അപ്പുറത്തെ വീട്ടില്‍ തീ കത്തുമ്പോ "വാഴ" വെട്ടുന്ന സ്ഥലത്ത് ചെറുതായി എങ്കിലും തല കാണചില്ലേ എങ്ങന അല്ലെ  ..?)

ഇതിലിപ്പോ ഉള്ളത് പറയാലോ..??

 അത് തുടങ്ങി വെച്ച ആണിനെയും പെണ്ണിനേയും ഒഴിച്ചുള്ള എല്ലാവരേം ഇപ്പോ കാണാന്‍ ഉണ്ട്..
അവര്‍, അവരുടെ വികാരോം തീര്‍ത്തു പൊടിയും തട്ടി അങ്ങ് പോയി..
ബാക്കി ഉള്ളോര്‍ ഇപ്പോയും ആ മണലില്‍ കിടന്നു ഉരുള്ളുന്നു..

അത് എന്താ അങ്ങനെ..?



Sunday, February 15, 2015

ലിബിയയില്‍ ക്രിസ്തനികളെ ഐ എസ്   (ഇസ്ലാമിക്ക് സ്റ്റേറ്റ് )  ഭീകരര്‍ കൂട്ടകൊല ചെയ്തു .

*********************** ***********************



പണ്ടൊക്കെ കാശും പണവും ഒന്നുമില്ലാത്ത വീട്ടില്‍ നിന്ന് പിള്ളേരെ എടുത്തു അവര്‍ക്ക് കുറെ മോഹന വാഗ്ദാനം ഒക്കെ കൊടുത്താണ് ഈ തീവ്രവാദം നടുന്നിരുന്നെ.. ഇതിപ്പോ വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ഒരു കൂട്ടയ്മ തന്നെ ആണെന് പറയാം..

ഒരു മതം മാത്രം കെട്ടി പൂട്ടി ലോകത്തില്‍  ഉണ്ടാക്കിയ മതിയെന്ന് പറഞ്ഞു വേറെ ജാതിയില്‍ പെട്ടോരെ ഒക്കെ കൊല്ലുന്നു..
ശെരിക്കും ഒന്നു ആലോചിച്ചേ..നല്ല അസല്‍ വട്ടല്ലേ ഇതൊക്കെ..
നല്ല ചുട്ട പെട കിട്ടതെന്റെ ആണ്  ആണ് ഈ സൂക്കേട് ..

അവിടന്ന് കെട്ടി പൂട്ടി ഭൂമിയിലേക്ക്‌ വിഹരിക്കാന്‍ വിടുമ്പോ പച്ച കുത്തുന്നുടോ ജാതിടെ പേരൊക്കെ..അല്ല ഉണ്ടാവുമല്ലേ..
ഒരാള്‍ ഒക്കെ വട്ടവാന്നു പറഞ്ഞ സഹിക്കാം ..
ഇത്രേം പേര്‍ക്ക്  വിവരം ഇല്ലതെന്റെ ഗുട്ടെന്‍സ് എനിക്ക് മനസിലവനില്ല..

പച്ച മാംസത്തില്‍ കത്തി ഒരു വട്ടം കുത്തി നോക്കണം.. 
എവിടെ !! സ്വന്തം ആയിട്ട് വെധനിച്ചാലും അതിലും ചിലപ്പോ ഇവര്‍ ഹരം കൊള്ളും..
ഇവന്മാരെ ഒക്കെയാണ് ചിക്ല്‍സിച്ചു ഭേദം ആക്കണ്ടേ ..

2 3 വട്ടമാര്‍ കൊല്ലാനും 4 5 വട്ടമാര്‍ അതിന്‍റെ ദുഃഖം ആചരിക്കാനും..വേറെ കുറെ എണ്ണം അതിന്‍റെ അനേഷണം ആയി യോഗം വിളിച്ചു കൂട്ടാനും..
എന്തെകിലും ഒക്കെ പണി വേണ്ടേ അല്ലെ.. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല,..
                       *******************************






കറാച്ചി : ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയോട് പരാജപെട്ടതിനു പാക്കിസ്ഥാന്‍ ആരാധകര്‍ തെരുവില്‍ ടെലിവിഷന്‍ തല്ലിപോളിക്കുകയും തീ ഇടുകയും ചെയ്തുത്രെ

 ****************************************************************************************************

 

"10 - 25 വര്‍ഷം ആയില്ലയോ പൊട്ടിക്കാന്‍ എടുത്തു വെച്ചിരികനതോന്നും പൊട്ടിക്കാന്‍ പറ്റണില്ലലോ.. അതാ..
പാവങ്ങള്‍...
ശോ.. ഇത്രേം സങ്കടം ഒക്കെ കാണുമ്പോ തോന്നും.. 
തോറ്റു കൊടുത്താ മതിയാരിരുന്നു.. ഇതൊക്കെ  കണ്ടിട്ട് എനിക് സഹിക്കാന്‍ പറ്റണില്ല.."

Thursday, February 12, 2015

ഒരു ദിവസം പ്രണയിക്കാന്‍ ആരോ ഉണ്ടാക്കി വെച്ചുന്നും പറഞ്ഞ് ഇല്ലാതോരും ഉള്ലോരും പോസ്റ്റ്‌ ഇട്ടു  ഇത്അറിയതോര്‍ക്ക് കൂടി  സമാധാനം തരണ്ടേ..


ഒരുത്തനെയോ ഒരുതിയെയെ നോക്കുന്നുടെ അങ്ങോട്ട്‌  നോക്ക്..

കെട്ടുന്നുടെങ്കില്‍  അങ്ങട് കേട്ടു..

പിള്ളേര്‍ ഉണ്ടാവനുടെ ഭാഗ്യം (വേറെ കുഴപ്പം ഒന്നുമില്ലാനും മനസിലാക്കിയല്ലോ).


മുനിസിപാലിടിയില്‍ വന്ന പോലെയ ഇപ്പോ .. ഉള്ളവരേം ഇല്ലതോരേം കൊണ്ട് നാറിട്ടു നടക്കാന്‍ വയ്യ..


(ഉള്ലോര്‍ക്ക് ഇല്ലാ ഇത്രേം സൂകേട്‌.. ഇല്ലാത്തവരെ കൊണ്ടന്നു വല്ലാത്ത ദഹന കേട്)




Monday, February 9, 2015

അങ്ങനെ ഡല്‍ഹിയിലെ അഴിമതിക്കാരെ മൊത്തം നാണം കെടുത്തി കൊണ്ട്  ആം ആദ്മി  പാര്‍ട്ടി ഇതുവരെ കേന്ദ്രഭരണത്തില്‍ കിട്ടാത്ത അത്രേം  സീറ്റ്‌  തൂത്തു വാരി.. 

            ***********************************************


ഡല്‍ഹിയിലെ young generation മൊത്തം  അവരുടെ കൂടെ ആണെന്  കേട്ടു..
വളര്‍ന്നു  വരുന്ന തലമുറക്കും  ഈ ലോകത്തില്‍  എന്തെകിലും  ചെയ്യാന്‍  പറ്റുമെന്ന്  അവര്‍  തെളിയിച്ചു..
ഹാറ്റ്സ് ഓഫ്‌ ദേം..

  

Friday, February 6, 2015

# വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളുടെ ശ്രദ്ധയ്ക്ക്


ഇത്തവണത്തെ പ്രണയ ദിനം അടി പൊളി ആക്കാന്‍ "ഹിന്ദു" മതത്തില്‍ പെട്ടവര്‍ക്കൊരു അവസരം..

വീട്ടില്‍ ഇതുവരെ കല്യാണം ആലോചിക്കതവര്‍ക്കും ..
സ്വന്തം "ജാതി" ആണെകിലും വീട്ടില്‍ പറയാന്‍ പേടി ഉള്ളവര്‍ക്കും ഒരു സുവര്‍വസരം !!
ഫെബ്-14 ത്തിനു സ്‌നേഹാലിംഗനം കൈമാറുന്നവര്‍ക്കും ആഘോഷിക്കുന്നവര്‍ക്കും ഒരു വലിയ സുവര്‍നവസരം തന്നെ ആണ് ഇത്തവണ കിട്ടിയിരിക്കുന്നത് ..

റോസാപ്പൂവുമായി പ്രണയിനിയെയും കൂട്ടി പാര്‍ക്കിലും മാളിലും കറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഒരു കാര്യം പ്രതേകം ശ്രദ്ധിക്കുക..
ഈ ഓഫര്‍ "ഹിന്ദു" എന്ന മതത്തില്‍പെട്ടവര്‍ക്ക് മാത്രം.. 
മറ്റു മതത്തില്‍പ്പെട്ടവരെ ശുദ്ധീകരണം നടത്തുമെന്നാണ്  സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

ആകെ ഒരു ദിവസമേ ഉള്ളു കേട്ടോ..
വേണേ വന്നു കെട്ടി പൊക്കോ..

Wednesday, February 4, 2015

ജോര്‍ദാന്‍ പൈലറ്റിനെ ഐഎസ് ഭീകരർ തീകൊളുത്തി കൊലപ്പെടുത്തി.

*******************************************************************************

 



                                


   (ഒരുത്തനെ കൊണ്ടോയി കൊന്നുന്നോ ,ചുട്ടെന്നോ ഒക്കെ പറയനുനു കേട്ടു .. ആധികാരികത പരിശോധിക്കാന്‍ അവന്മാര്‍ ടോര്‍ചെടുക്കാന്‍ പോയിട്ടുണ്ടത്രേ.. )